പൊലീസ് മർദനത്തിനെതിരെ വീണ്ടും പരാതി; ആളുമാറി മർദിച്ചെന്നാരോപിച്ച് അച്ഛനും മകനും കംപ്ലയിന്റ് അഥോറിറ്റിയെ സമീപിച്ചു

പൊലീസ് മർദനത്തിനെതിരെ വീണ്ടും പരാതി;  ആളുമാറി മർദിച്ചെന്നാരോപിച്ച് അച്ഛനും മകനും കംപ്ലയിന്റ് അഥോറിറ്റിയെ സമീപിച്ചു

തൊടുപുഴ: വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത തൃപ്പൂണിത്തുറ സ്വദേശി മരിച്ച സംഭവത്തിന്റെ തലവേദന മാറും മുൻപ് വീണ്ടും പൊലീസ് മർദനത്തിനെതിരെ പരാതി. ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദിച്ചുവെന്നാരോപിച്ച് അച്ഛനും മകനുമാണ് പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെ സമീപിച്ചത്.

ഉല്‍സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി മര്‍ദിച്ചുവെന്നാണ് ആരോപണം. അതേസമയം ആരെയും മര്‍ദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു.

കുളമാവ് ഉപ്പുകുന്നില്‍ ഉല്‍സവത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച്ച നടന്ന ഗാനമേളക്കിടെയുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെത്തിയ പൊലീസ് അടിപിടി നടത്തിയ യുവാക്കളെ ഓടിച്ചിരുന്നു. ഇതിനിടെ ആളുമാറി മര്‍ദിച്ചുവെന്നാണ് ജോര്‍ജുകുട്ടിയുടെയും പിതാവ് സജീവിന്‍റെയും പരാതി. കൈക്ക് പരിക്കേറ്റ ജോർജുകുട്ടി ഇപ്പോൾ ചികിത്സയിലാണ്. 

സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപെട്ട് ജോർജുകുട്ടിയും സജീവും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെ സമീപിച്ചു. പരാതിയില്‍ തൊടുപുഴ ഡി.വൈ.എസ്.പി അന്വേഷണം തുടങ്ങി. അതേസമയം ജോര്‍ജുകുട്ടിക്കേറ്റ പരിക്ക് യുവാക്കള്‍ തമ്മില്‍ നടത്തിയ അടിപിടിക്കിടെ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.