കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ പുരസ്കാരം ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റിയ്ക്ക് ലഭിച്ചു

കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ പുരസ്കാരം  ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റിയ്ക്ക് ലഭിച്ചു

കോട്ടയം : കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ മികച്ച രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റിയ്ക്കുള്ള പുരസ്കാരം കൊല്ലം രൂപതയുടെ സോഷ്യൽ സർവ്വീസ് വിഭാഗമായ ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റിയ്ക്ക് ലഭിച്ചു.വാർഷിക റിപ്പോർട്ടിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്ക്കാരത്തിനായി തിരെഞ്ഞടുക്കപ്പെട്ടത്.

കെസിബിസിയുടെ കീഴിലെ സോഷ്യൽ ജസ്റ്റിസ് ,പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷനു കീഴിലുള്ള കേരളാ സോഷ്യൽ സർവ്വീസ് ഫോറവുമായി സഹകരിക്കുന്ന 32 രൂപതകളിലെ സാമൂഹ്യ ശ്രുശ്രൂഷാ വിഭാഗങ്ങളായ രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടെ വാർഷിക റിപ്പോർട്ട് വിലയിരുത്തിയാണ് അവാർഡ് സമ്മാനിക്കുന്നത്.

അടിച്ചിറ ആമോസ് സെന്ററിൽ നടന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ സാമൂഹ്യ വിഭാഗമായ സ്പന്ദന്റെ ചീഫ് കോഡിനേറ്റർ ഫാ.മൈക്കിൾ വെട്ടിക്കാട്ടിൽ നിന്നും ക്യൂഎസ്എസ്എസ് ഡയക്ടർ ഫാ. അൽഫോൺസ് ഏറ്റുവാങ്ങി
കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ ജോർജ് വെട്ടിക്കാട്ടിൽ , ജസ്റ്റിസ് , പീസ് ആൻഡ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ . ജേക്കബ് മാവുങ്കൽ ജോയിന്റ് സെക്രട്ടറിമാരായ ഫാ.തോമസ് തറയിൽ പ്രോഗ്രാം ഓഫീസർ ആർ എ ജസീന എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.