പാലക്കാട്: വിശാഖപട്ടണത്തു നിന്നും കൊച്ചിയിലേക്ക് പച്ചക്കറി വണ്ടിയിൽ കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ എക്സൈസിന്റെ പിടിയിലായി.
പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്രദേശം കളത്തുംപടി വീട്ടിൽ വിജേഷ് (31), പയ്യന്നൂർ കണ്ണമംഗലം കൂറ്റൻപറമ്പിൽ വീട്ടിൽ ഷിനോജ് (33), കൊച്ചി കണയന്നൂർ പൂണിത്തറ പറപ്പുള്ളി വീട്ടിൽ സിക്സണ്‍ (31), തൃപ്പൂണിത്തുറ കൊപ്പാണ്ടിശേരി വീട്ടിൽ രാജേഷ് (42) എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ്. രാജന്റെ നിർദേശ പ്രകാരം വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവു കടത്തു സംഘം കുടുങ്ങിയത്.