തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ നിരോധിത സംഘടന സിമിയുടെ പ്രവർത്തകൻ റൗഫ് ഷെരീഫിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന.
കൊല്ലം അഞ്ചൽ സ്വദേശിയാണ് ഷെരീഫ് ഇന്ന് രാവിലെയാണ് ഇഡി റൗഫ് ഷെരീഫിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. പരിശോധനാ വിവരമറിഞ്ഞെത്തിയ എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധിച്ചു.
വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്നൗ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ന് പുലർച്ചെ മസ്കറ്റിൽ നിന്നെത്തിയ റൗഫിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിലെടുക്കുകയായിരുന്നു.