പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍. ഹേലി അന്തരിച്ചു

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍   ആര്‍. ഹേലി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷിവകുപ്പ് മുന്‍ ഡയറക്ടറുമായ ആര്‍.ഹേലി അന്തരിച്ചു. 87 വയസായിരുന്നു. ആലപ്പുഴയില്‍ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 8.45നായിരുന്നു അന്ത്യം. ഭാര്യ: ഡോ. സുശീല. മക്കള്‍: ഡോ. പൂര്‍ണിമ, പ്രശാന്ത്(ടൗണ്‍ പ്ലാനിംഗ് എന്‍ജിനിയര്‍). സംസ്‌കാരം ആറ്റിങ്ങലിലെ പഴയ ഗൗരി തിയേറ്ററിന് സമീപത്തെ പേള്‍ ഹില്ലില്‍ വൈകുന്നേരം അഞ്ചിന്.

കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്ന ആര്‍.ഹേലിയാണ് ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ ഇദ്ദേഹമായിരുന്നു. നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.