ആമസോണില്‍ ഐഫോണ്‍ സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫര്‍ ലഭിച്ചാല്‍ 39,293 രൂപയ്ക്ക് ഐഫോണ്‍ 14!

ആമസോണില്‍ ഐഫോണ്‍ സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫര്‍ ലഭിച്ചാല്‍ 39,293 രൂപയ്ക്ക് ഐഫോണ്‍ 14!

കൊച്ചി: നിങ്ങള്‍ ഐഫോണ്‍ 14 വാങ്ങാന്‍ ഉദേശിക്കുന്നെങ്കില്‍, മികച്ച ഓഫറില്‍ സ്വന്തമാക്കാനുള്ള അവസരമാണ്. ഐഫോണ്‍ 14ന്,
40,000 രൂപയില്‍ താഴെ വിലയ്ക്ക് സ്വന്തമാക്കാവുന്ന മികച്ച ഓഫറാണ് ആമസോണ്‍ അവതരിപ്പിക്കുന്നത്. ആമസോണ്‍ സമ്മര്‍ സെയില്‍ മെയ് നാലിന് ആരംഭിച്ചു. എന്നാല്‍, പ്രൈം അംഗങ്ങള്‍ക്ക് ഐഫോണ്‍ 14 ഓഫര്‍ നേരത്തെ തന്നെ സ്വന്തമാക്കാന്‍ കമ്പനി അവസരമൊരുക്കി. ഐഫോണ്‍ 14-ന് ആമസോണിന്റെ ഏറ്റവും പുതിയ വിലക്കിഴിവിന് ആമസോണിന്റെ അംഗത്വമെടുത്തവര്‍ക്കെ പ്രയോജനപ്പെടുത്താനാകു.

ഐഫോണ്‍ 14 ന്റെ അടിസ്ഥാന വേരിയന്റ് ഇന്ത്യയില്‍ 79,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഏകദേശം 10,000 രൂപ കിഴിവില്‍ 66,999 രൂപയ്ക്ക് ഈ ഹാന്‍ഡ്സെറ്റ് ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 128 ജിബിയാണ്.

ആമസോണിന്റെ ഗ്രേറ്റ് സമ്മര്‍ സെയില്‍ പേജില്‍ ഉപഭോക്താക്കള്‍ക്ക് നിബന്ധനകളോടെയുള്ള ഡിസ്‌ക്കൗണ്ടുകളും, എക്സ്ചേഞ്ച് ഓഫറുകളും, ബാങ്ക് ഡിസ്‌ക്കൗണ്ടുകളും, ആമസോണ്‍ പേ റിവാര്‍ഡുകളും ഉപയോഗിച്ചാല്‍ 39,293 രൂപയ്ക്ക് വരെ സ്വന്തമാക്കാം എന്നാണ് പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.