കണ്ണൂര്‍: തലശേരി അതിരൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോല്‍ ദാനവും നടത്തി. വെഞ്ചരിപ്പ് കര്‍മ്മം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഒരു ഭവനം നിര്‍മിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതി ആരംഭിച്ച് എട്ട് മാസം പിന്നിടുമ്പോള്‍ രണ്ട് ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ഫൊറോന വികാരിയും അതിരൂപത വികാരി ജനറലുമായ ഫാ. മാത്യു ഇളംതുരുത്തിപടവില്‍ പറഞ്ഞു.
തലശേരി അതിരൂപത വികാരി ജനറല്‍ ഫാ.ജോസ് ഒറ്റപ്ലാക്കല്‍, ഫാ. വിമല്‍ ദേവ്, വാര്‍ഡ് മെമ്പര്‍ സവിത, ഇടവക കോഓര്‍ഡിനേറ്റര്‍, സിസ്റ്റേഴ്‌സ്, നിര്‍മാണ കമ്മിറ്റി അംഗങ്ങള്‍, പള്ളി ഭരണസമിതി അംഗങ്ങള്‍. ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.