എമിറേറ്റ്സ് ആസ്ഥാനം സന്ദർശിച്ച് ഷെയ്ഖ് ഹംദാനും മക്തൂമും

എമിറേറ്റ്സ് ആസ്ഥാനം സന്ദർശിച്ച് ഷെയ്ഖ് ഹംദാനും മക്തൂമും

ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയ‍‍‍ർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എമിറേറ്റ്സ് ആസ്ഥാനം സന്ദർശിച്ചു. ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു.

എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായീദ് അല്‍ മക്തൂം ഇരുവരെയും സ്വീകരിച്ചു. എയർലൈനിന്‍റെ ഭാവി പദ്ധതികളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും എമിറേറ്റസ് എയർലൈന്‍ പ്രസിഡന്‍റ് സർ ടിം ക്ലാർക്ക് ഇരുവർക്കും വിശദീകരിച്ചു കൊടുത്തു. ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിന്‍റെ കീഴില്‍ എമിറേറ്റ്സ് എയ‍ർലൈന്‍ ദുബായുടെ വികസന ചരിത്രത്തില്‍ നിർണായകമായ പങ്ക് വഹിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ദുബായ് എക്കണോമിക് അജണ്ട ഡി33 യില്‍ ലോകത്തിന്‍റെ യാത്രാലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ എമിറേറ്റ്സ് നിർണായകശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ മറ്റുനഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സിറ്റിയായി ദുബായിയെ മാറ്റുന്നതില്‍ എമിറേറ്റ്സിന്‍റെ പങ്ക് വലുതാണെന്ന് മക്തും വിലയിരുത്തി. 120 എമിറേറ്റ്സ് കാബിന്‍ ക്രൂവിന്‍റെ ബിരുധദാന ചടങ്ങിലും ഇരുവരും പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.