തിരുവനന്തപുരം: കേരള ഫിനാൻസ് കോർപ്പറേഷൻ സിഎംഡി ടോമിൻ തച്ചങ്കരി രചിച്ച കനൽമൊഴി എന്ന പുസ്തക പ്രകാശനം ചെയ്തു. പ്രസിദ്ധ സാഹിത്യകാരി ഡോ. രാധിക സി. നായർ ആദ്യ കോപ്പി ഏറ്റുവാങ്ങി. കാലിക പ്രസക്തിയുള്ള പ്രമേയം തീരെയും ആശയചോർച്ച ഇല്ലാതെ ലളിതമായി പരിഭാഷപെടുത്തിയിരിക്കുന്നതായി തച്ചങ്കരി പറഞ്ഞു.
ഇതിനോട് അനുബന്ധിച്ച് രൺദീപ് വദേര ഇംഗ്ലീഷിൽ രചിച്ച ഇ.കെ ഹരികുമാർ മലയാളത്തിലേക്ക് മൊഴിമാറ്റിയ The Curse എന്ന നോവൽ തിരുവനന്തപുരത്തെ പരിധി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു. ജനാധിപത്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളെ ചെറുത്ത് മൂല്യവത്തായ ഒരു സംസ്കാരം കാത്ത് സൂക്ഷിക്കുന്നതിനായി പൊരുതുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ അതിജീവനത്തിൻ്റെ കഥയാണ് ഈ നോവൽ. മുൻ എംഎൽഎ അഡ്വ.ജമീല പ്രകാശം കഥാകൃത്തായ വദേരയെ പരിചയപ്പെടുത്തുകയും പഞ്ചാബ് ആൻ്റ് സിന്ധ് ബാങ്കിന്റെ മുൻ എംഡി എസ്സ് ഹരിശങ്കർ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച ചടങ്ങ് വീഡിയോ കോൺഫറൻസ് മുഖാന്തിരമാണ് നടത്തിയത്.