ഇത് നാടിൻറെ വിജയം; പിണറായി വിജയൻ

ഇത് നാടിൻറെ വിജയം; പിണറായി വിജയൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ തലങ്ങളിലും എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാടിൻറെ നന്മ നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ് കേരളത്തില്‍ അപ്രസക്തമായി. ബി.ജെ.പിയുടെ അവകാശങ്ങള്‍ തകര്‍ന്നടിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ പ്രചരണങ്ങളെല്ലാം ദുരുദ്ദേശത്തോടെയാണെന്ന് ജനം തിരിച്ചറിഞ്ഞു. നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന എല്‍ഡിഎഫിനെ ജനങ്ങള്‍ ഏറ്റെടുത്തു. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞു. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളില്‍ പോലും അവർ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.