തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം സ്തംഭിച്ച് എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ജനുവരിയില്‍ പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകള്‍ വരെയും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓടുന്ന രീതി തുടരാനാണ് തീരുമാനം. ക്രിസ്മസ്, പുതുവല്‍സര സീസണില്‍ ബെംഗളുരുവിലേക്കും തിരിച്ചും പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും