തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനിലും ക്ഷേമപെന്‍ഷനിലും വര്‍ധന വരുത്താന്‍ തീരുമാനം. 100 രൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം മുതല്‍ വര്‍ധനവ് നിലവില്‍ വരും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാനവാഗ്‌ദാനം കൂടിയാണിത്. ഇതോടെ നിലവിലെ 1400 രൂപയുടെ പെന്‍ഷന്‍ 1500 ആയി ഉയരും. 49.44 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. ക്ഷേമ പെന്‍ഷന്‍ 10.88 ലക്ഷം പേര്‍ക്കാണ് നല്‍കുന്നത്.