തിരുവനന്തപുരം: പി എസ് സിയുടെ 52 തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ എക്സ്റേ ടെക്നീഷ്യന്‍ വിവിധ ജില്ലകളില്‍ മലയാളം മീഡിയം ഹൈസ്‌കൂളില്‍ മാത്തമാറ്റിക്സ്, നാച്ചുറല്‍ സയന്‍സ്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഹൈസ്കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ ഡ്രോയിംഗ് ടീച്ചര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍, വിവിധ വകുപ്പുകളില്‍ വിവിധ ജില്ലകളില്‍ ഡ്രൈവര്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഡ്രാഫ്ട്സ്മാന്‍ തുടങ്ങി നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറപ്പെടുവിക്കുന്നത്.