കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ യുവനടി അപമാനിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു . സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവരെ നടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു . കളമശേരി, മുട്ടം മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍നിന്ന് പ്രതികളെപ്പറ്റി പൊലീസിനു സൂചന ലഭിച്ചിരുന്നെങ്കിലും ഇവര്‍തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിക്കാതിരുന്നതിനാലാണ് ചിത്രങ്ങള്‍ പുറത്തുവിടാതിരുന്നത്.
ചിത്രങ്ങള്‍ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. മാന്യമായി വസ്ത്രധാരണം ചെയ്ത, 24 വയസില്‍ കുറയാത്ത പ്രായമുള്ളവരാണ് ചിത്രങ്ങളിലുള്ളത്. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിക്രമത്തെപ്പറ്റി നടി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അവരുടെയും മാതാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു .