സൂചികകൾ നേട്ടത്തിൽ; ചരിത്രത്തിലാദ്യമായി സെൻസെക്സ് 65,000 കടന്നു

സൂചികകൾ നേട്ടത്തിൽ; ചരിത്രത്തിലാദ്യമായി സെൻസെക്സ് 65,000 കടന്നു

മുംബൈ: ആഗോളതലത്തിലെ നേട്ടങ്ങളുടെ ചുവടുപിടിച്ച് നേട്ടം സ്വന്തമാക്കി രാജ്യത്തെ സൂചികകൾ. ചരിത്രത്തിലാദ്യമായി സെൻസെക്സ് 65,000 പിന്നിട്ടു. തുടർച്ചയായ നാലാംദിവസമാണ് വിപണിയിലെ നേട്ടം. നിഫ്റ്റി 19,300 കടന്നു.

ബാങ്കിങ് മേഖലയും ഓട്ടോ രംഗവുമുണ്ടാക്കിയ നേട്ടമാണ് പ്രധാനമായും വിപണിയുടെ കുതിപ്പിന് വഴിവച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര&മഹീന്ദ്ര, അൾട്രാടെക് സിമന്റ് , ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ഐസിസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കി.

പവർഗ്രിഡ്, മാരുതി, ടെക് മഹീന്ദ്ര, ഇൻഡസ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.