സാൻ ഫ്രാൻസിസ്കോ: അമേരിക്കയിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികൾ തീയിട്ടു. അഞ്ച് മാസത്തിനിടെ കോൺസുലേറ്റിന് നേരെ നടന്ന രണ്ടാമത്തെ അക്രമണമാണിത്.
ഖാലിസ്ഥാനി അനുകൂലികൾ പുറത്തുവിട്ട തീപിടിത്തത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രാദേശിക ചാനലായ ദിയ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സാൻ ഫ്രാൻസിസ്കോ അഗ്നിശമന സേന ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.