സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരം

സുഗത കുമാരിയുടെ  ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മലയാളത്തിന്റെ പ്രീയ കവയിത്രി സുഗത കുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനുും തകരാര്‍ സംഭവിച്ചു.

മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മദ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ എത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസ തടസം ഉണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.