സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 43,400 രൂപ

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 43,400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വര്‍ണ വിപണയില്‍ വില ഉയരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5425 രൂപയാണ് ഇന്നത്തെ വില.

ജൂലൈ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്ന് വിപണി വില 43,320 രൂപയായിരുന്നു.  രണ്ടിന് വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.  മൂന്നിന് ഒരു പവന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും ഒരു പവന് 80 രൂപ ഉയര്‍ന്ന് വില 43,320 രൂപയിലെത്തി.

ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. വിപണി വില 103 രൂപയാണ്. എന്നാല്‍, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഒരു രൂപ ഉയര്‍ന്നു. വിപണി നിരക്ക് 76 രൂപയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.