മിന്നുന്ന പ്രകടനം കാഴ്ചവെച്ച മിന്നു മണി കൊച്ചിയിലെത്തി; ആവേശത്തോടെ സ്വീകരിച്ച് ആരാധകര്‍

മിന്നുന്ന പ്രകടനം കാഴ്ചവെച്ച മിന്നു മണി കൊച്ചിയിലെത്തി; ആവേശത്തോടെ സ്വീകരിച്ച് ആരാധകര്‍

കൊച്ചി: വനിതാ ക്രിക്കറ്റില്‍ മികച്ച നേട്ടം സ്വന്തമാക്കി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നു മണിയെ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടനത്തില്‍ സന്തോഷമെന്നായിരുന്നു മിന്നു മണിയുടെ ആദ്യ പ്രതികരണം. ബംഗ്ലാദേശിനെതിരായ രണ്ടാം ടി-20 പരമ്പരയില്‍ തിളങ്ങിയ മിന്നു അഞ്ച് വിക്കറ്റാണ് നേടിയത്.

ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും മിന്നു നന്ദി രേഖപ്പെടുത്തി. എന്നെ നിങ്ങളുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ പ്രാപ്തയാക്കിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍, വയനാട് ക്രിക്കറ്റ് അസോ, കേരള ക്രിക്കറ്റ് അക്കാദമി തുടങ്ങിയവരോടും നന്ദിയുണ്ടെന്നാണ് മിന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.

സഹതാരങ്ങള്‍ നല്‍കിയ മികച്ച പിന്തുണയ്ക്കും മിന്നു നന്ദി അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വയനാട്ടിലേക്ക് പോകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.