സംസ്ഥാനത്ത് തിയേറ്ററുകൾ ഉടന്‍ തുറക്കണം: മുഖ്യമന്ത്രിക്ക് ഫിലിം ചേംബറിന്റെ കത്ത്

സംസ്ഥാനത്ത് തിയേറ്ററുകൾ ഉടന്‍ തുറക്കണം: മുഖ്യമന്ത്രിക്ക് ഫിലിം ചേംബറിന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടി കേരള ഫിലിം ചേംബര്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച്‌ സംഘടന കത്തയച്ചു. തിയേറ്ററുകൾ തുറക്കുമ്പോൾ അടഞ്ഞു കിടന്ന കാലത്തെ ഫിക്‌സഡ് വൈദ്യുതി ചാര്‍ജ് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിയേറ്ററുകൾ തുറക്കുമ്പോൾ ചലചിത്ര സാമ്പത്തിക പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ കത്തില്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തിയറ്ററുകൾ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സംസ്ഥാനത്ത് അടച്ചിടല്‍ തുടരുകയായിരുന്നു. തിയേറ്ററുകൾ തുറന്നാല്‍ രോഗ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.