ഗവർണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ; പ്രത്യേക സമ്മേളനം 31ന്

ഗവർണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ; പ്രത്യേക സമ്മേളനം 31ന്

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനമെന്ന തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സഭ സമ്മേളിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും.  ഇതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാട്  നിർണായകമാകും.

ഗവർണറോട് ഏറ്റുമുട്ടി മുന്നോട്ട് പോകേണ്ടന്നായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്. എന്നാൽ കേന്ദ്രത്തിനെതിരെ സർക്കാർ ഇന്നലെ ശക്തമായ നിലപാട് എടുത്തിരുന്നു. നിയമസഭ ചേരേണ്ട പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ പറഞ്ഞു. നേരത്തെ പ്രത്യേക നിയമസഭ ചേരാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ സഭ ചേരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക നിയമസഭ ചേരേണ്ടതിന്റെ അടിയന്തര സാഹചര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ മറുപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.