നെടുമ്പാശേരിയില്‍ നിന്ന് ഷാ‍ർജയിലേക്ക് പറന്ന എയ‍ർ ഇന്ത്യ എക്സ് പ്രസില്‍ പുക, തിരിച്ചറക്കി

നെടുമ്പാശേരിയില്‍ നിന്ന് ഷാ‍ർജയിലേക്ക് പറന്ന എയ‍ർ ഇന്ത്യ എക്സ് പ്രസില്‍ പുക, തിരിച്ചറക്കി

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രാക്കാരനാണ് പുകയുളളതായി ജീവനക്കാരെ അറിയിച്ചത്. ബുധനാഴ്ച രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെ തിരിച്ചിറക്കുകയായിരുന്നു.

ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാർക്ക് ദുബായില്‍ നിന്നു വന്ന മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യമൊരുക്കി. അടുത്തിടെ കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് അന്ന് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.