ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

ഷാര്‍ജ: 44-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

"നിങ്ങള്‍ക്കും പുസ്തകത്തിനും ഇടയില്‍' എന്ന പ്രമേയത്തിലാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പുസ്തകോത്സവം നടക്കുന്നത്.

12 ദിവസം നീളുന്ന സാംസ്‌കാരിക ഉത്സവത്തില്‍ ഇന്ത്യയില്‍ നിന്നടക്കം 66 രാജ്യങ്ങളില്‍ നിന്ന് 250 ല്‍ അധികം എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. 1200 ല്‍ അധികം കലാ-സാംസ്‌കാരിക പരിപാടികള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.