മുസഫ: അബുദാബി മുസഫയിലെ വ്യാപാര കെട്ടിടത്തില്‍ തീപിടുത്തം. പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കെട്ടിടം ഒഴിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുളളൂ. വ്യാജ പ്രചരണങ്ങള്‍ അരുതെന്നും ഔദ്യോഗിക സ്ത്രോതസുകളെ മാത്രം വിവരങ്ങള്‍ക്കായി ആശ്രയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.