ദുബായ്: കടുത്ത ചൂടിനിടെ ആശ്വാസമായി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴ ലഭിച്ചു. പൊടിക്കാറ്റും വീശിയടിച്ചു. പല റോഡുകളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടിയോടുകൂടിയ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്.
എമിറേറ്റ്സ് റോഡ്, ദുബായ് അൽ മർമൂം മേഖല, അൽ ഖുദ്ര, അൽ ബരാരി മേഖലകളിലെല്ലാം സാമാന്യം പരക്കെ മഴ പെയ്തു. അലൈനിലെ അൽ ഹിയാർ അൽ ഷിവായബ് മേഖലയിലും മഴ കിട്ടി. ഷാർജയിലെ വിവിധ ഇടങ്ങളിലും മഴ ലഭിച്ചു.
രാജ്യത്ത് പരക്കെ മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ രാജ്യത്തിൻറെ പല മേഖലകളിലും അന്തരീക്ഷം ഭാഗിമായി മേഘാവൃതമായിരുന്നു. ദുബായിലും അലൈനിലും മേഘസാന്നിദ്ധ്യമുളളതിനാൽ രാത്രി എട്ട് മണിവരെ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ആഗസ്റ്റ് എട്ട് വരെ സമാനമായ കാലാവസ്ഥ രാജ്യത്ത് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.