ജി.എസ്.ടി നഷ്ടപരിഹാരം കേരളത്തിന് 314 കോടി രൂപ

ജി.എസ്.ടി നഷ്ടപരിഹാരം കേരളത്തിന് 314 കോടി രൂപ

തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് 314 കോടി രൂപ കൂടി കേന്ദ്രത്തില്‍ നിന്ന് സഹായം കിട്ടി. ഇത്തവണ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 6000 കോടിയാണ് കേന്ദ്രം റിസര്‍വ്വ് ബാങ്കിന്റെ സ്പെഷ്യല്‍ വിന്‍ഡോ വഴിയുള്ള വായ്പയെടുത്ത് വിതരണം ചെയ്തത്.

ഇതോടെ, ആകെ 54,000 കോടി വിതരണം ചെയ്തു. കേരളത്തിന് ഇതുവരെ 1538.88 കോടിയാണ് കിട്ടിയത്. അഞ്ചാം ഗഡു മുതലാണ് കേരളത്തിന് നഷ്ടപരിഹാരം കിട്ടിത്തുടങ്ങിയത്. 5.15 ശതമാനം പലിശയ്ക്കാണ് വായ്പ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.