തിരുവനന്തപുരം: നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനമെന്ന് കമൽഹാസൻ ട്വിറ്ററില്‍ കുറിച്ചു.
ആര്യ എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും തമിഴ്നാട്ടിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കണമെന്നും കമൽ അഭിപ്രായപ്പെട്ടു. നേരത്തെ മോഹൻലാൽ ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.