ഷാർജ : ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശിനി ഷാർജയിൽ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32)യാണ് മരിച്ചത്. ഭർത്താവ് മൃദുല്‍ മോഹനനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ശരണ്യക്ക് ഹൃദയാഘാതമുണ്ടായത്.
ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായ് കമ്പനിയില്‍ എൻജിനീയറായി ജോലി ചെയ്യുന്ന മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷമായി ഷാര്‍ജയിലാണ് ശരണ്യ താമസിക്കുന്നത്. പ്രഭാകരൻ - ശാന്തകുമാരി ദമ്പതികളുടെ മകളാണ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.