പുതുവത്സര ദിനത്തിലെ ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

പുതുവത്സര ദിനത്തിലെ  ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി: പുതുവത്സര ദിനത്തിലെ ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും വിജയ് സാഖറെ അറിയിച്ചു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും നെഫ്രിടിറ്റിയില്‍ ആരംഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ഹോട്ടലുകളിലും ഡിജെ പാര്‍ട്ടികള്‍ നടക്കുന്നയിടങ്ങളിലും പരിശോധനയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.