ദുബായ്: കളളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സംവിധാനം ഗോ എ എം എല്ലില്‍രജിസ്ട്രർ ചെയ്യുന്നതില്‍പരാജയപ്പെട്ട 50 സ്ഥാപനങ്ങളെ സസ്പെന്‍റ് ചെയ്ത് യുഎഇ സാമ്പത്തിക മന്ത്രാലയം. ചട്ടം ലംഘിച്ച 225 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം വന്‍തുക പിഴ ചുമത്തുകയും ചെയ്തു.
ഫിനാൻഷ്യൽ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സംവിധാനത്തിൽ രജിസ്ട്രർ ചെയ്യുന്നതില്‍ പരാജയപ്പെട്ട സ്ഥാപനങ്ങളെയാണ് സസ്പെന്‍റ് ചെയ്തത്. 2023 മൂന്നാം പാദത്തിൽ ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.
യുഎഇ സാമ്പത്തിക മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഗോ എ എം എല്‍സംവിധാനത്തിലൂടെ സാമ്പത്തിക ഇടപാടുകളുടെ റിപ്പോർട്ടുകള്‍ ഫിനാന്‍ഷ്യല്‍ഇന്‍റലിജന്‍സ് യൂണിറ്റിന് ലഭിക്കും. സംശയകരമായ ഇടപാടുകള്‍ ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. നിർദ്ധിഷ്ട സാമ്പത്തിക മേഖലകളിലും ഫ്രീസോണുകളിലുമുളള സാമ്പത്തിക വ്യാപാര കേന്ദ്രങ്ങള്‍ ഗോ എഎംഎല്ലില്‍ രജിസ്ട്രർ ചെയ്യണം.
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, ഏജന്റുമാർ, രത്നവ്യാപാരികൾ, ഓഡിറ്റർമാർ, കോർപറേറ്റ് സേവന ദാതാക്കൾ എന്നിവർ ഈ വിഭാഗത്തിൽ ഉൾപ്പെടും. വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ഈ സംവിധാനം ഒരുക്കുന്നതിൽ 50 സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി കണ്ടെത്തിയിരുന്നു അതേസമയം കളളപ്പണം തീവ്രവാദ ഫണ്ടിംഗ് എന്നിവ തടയുന്നതിന് ഏർപ്പെടുത്തിയ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 225 സ്ഥാപനങ്ങളിലായി മൊത്തം 76.9 ദശലക്ഷം ദിർഹമിന്റെ പിഴയും ചുമത്തിയിട്ടുണ്ട്.