ദുബായ്: ഡ്രൈവിംഗ് ലൈസന്‍സിലെ ബ്ലാക്ക് പോയിന്റ് കുറയ്ക്കാന്‍ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. പുതിയ അധ്യയന വർഷം തുടങ്ങുന്ന ആഗസ്റ്റ് 28 ന് സുരക്ഷിതമായി വാഹനമോടിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് പുതിയ അധ്യയന വർഷത്തെ ആദ്യദിനം സുരക്ഷിതമായി വാഹനം ഓടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും വേണം. അന്നേ ദിവസം അപകടങ്ങളോ പിഴകളോ ഉണ്ടാക്കാനും പാടില്ല.
നാല് ബ്ലാക്ക് പോയിന്റ് വരെ ഒഴിവാക്കി നല്‍കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുളളത്. രാജ്യമെമ്പാടും നടപ്പിലാക്കുന്ന അപകടങ്ങളില്ലാത്ത ദിനം സംരംഭത്തിന്റെ ഭാഗമായാണ് നടപടി. ഇത്തരത്തിലുളള സംരംഭങ്ങള്‍ സുരക്ഷിതമായി വാഹനമോടിക്കാനുളള പ്രോത്സാഹനമാകുമെന്നാണ് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെ വിലയിരുത്തല്‍. രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കാണ് പൊലീസ് ബ്ലാക്ക് പോയന്റ് നല്‍കുന്നത്. 24 ബ്ലാക്ക് പോയന്റ് ലഭിച്ചാൽ ലൈസൻസ് റദ്ദാക്കപ്പെടും.