ലണ്ടന്‍: കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി യുവാവ് മരിച്ചു. പോര്‍ട്‌സ്‌മോത്തില്‍ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് ആണ് (41) കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് ചികിത്സയിരിക്കെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ബ്രിട്ടനില്‍ കോവിഡിനെ തുടര്‍ന്ന് മരണമടയുന്ന ആദ്യത്തെ മലയാളിയാണ് അജി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനില്‍ ജോസഫിന്റെ സഹോദരനാണ് അജി. സംസ്‌കാരം പിന്നീട് ബ്രിട്ടനില്‍ നടത്തും. ഭാര്യ: ദീപമോള്‍.