ശസ്ത്രക്രിയനടത്തി വിരലടയാളം മാറ്റി രാജ്യത്തെത്താന്‍ ശ്രമം; ഏഷ്യക്കാരെ അറസ്റ്റ് ചെയ്ത് കുവൈറ്റ്

ശസ്ത്രക്രിയനടത്തി വിരലടയാളം മാറ്റി രാജ്യത്തെത്താന്‍ ശ്രമം; ഏഷ്യക്കാരെ അറസ്റ്റ് ചെയ്ത് കുവൈറ്റ്

കുവൈറ്റ് സിറ്റി: ശസ്ത്രക്രിയ നടത്തി വിരലടയാളം മാറ്റി കുവെെറ്റിൽ തിരിച്ചെത്തിയ 2 ഏഷ്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിരലടയാള രേഖകൾ വ്യക്തമായി കാണാത്ത വിധം ഇവർ കെെവിരലുകളിലെ മുകളിലത്തെ പാളികൾ മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് മുറിവുകൾ ഉണങ്ങിയതോടെ കുവൈറ്റിലേക്ക് തിരിച്ചെത്തി.

എന്നാൽ സൂക്ഷ്മ പരിശോധനയിൽ സംശയം തോന്നിയ അധികൃതർ വിദഗ്ധ പരിശോധന നടത്തിയോടെ ഇരുവരും ശസ്ത്രക്രിയ നടത്തിയതായി മനസിലായി. അഞ്ച് വിരലുകളിലും ഇവർ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.വിവിധ കുറ്റകൃത്യങ്ങളിൽ പ്രവേശന വിലക്കേർപ്പെടുത്തിയ ഇവരെ കുവെെറ്റ് നാടുകടത്തുകയായിരുന്നു ചോദ്യം ചെയ്യലില്‍ ഇവർ ശസ്ത്രക്രിയ നടത്തിയതായി സമ്മതിച്ചു. നാടുകടത്തപ്പെട്ടാല്‍ പിന്നീട് രാജ്യത്തേക്ക് വരാനാവില്ല. ഇത് മറികടക്കാനാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.