യുഎഇയില്‍ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

യുഎഇയില്‍ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ദുബായ്: യുഎഇയില്‍ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ആഗസ്റ്റ് 26 ന് അല്‍ ദഫ്രമേഖലയിലെ ഒവ്ദെയ്ദില്‍ ഉച്ചയ്ക്ക് 2.45 ന് 50.8 ഡിഗ്രി സെല്‍ഷ്യാണ് താപനില രേഖപ്പെടുത്തിയത്.

നേരത്തെ മേസൈറ നഗരത്തില്‍ 49.8 ഡിഗ്രി സെല്‍ഷ്യസും വടക്കന്‍ മധ്യമേഖലകളില്‍ 49.3 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് അന്തരീക്ഷ ഈർപ്പം 90 ശതമാനമാണ്. ഇക്കഴിഞ്ഞ ജൂലൈയിലും രാജ്യത്ത് 50.3 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.