ദുബായ്: താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം ശാസ്താവിന്‍റെ തെക്കേടത്ത് ഹിജാസാണ് മരിച്ചത്. 38 വയസായിരുന്നു. ഹൃദയാഘാതം മൂലം ആണ് മരിച്ചത്.
വ്യാഴാഴ്ച്ച വൈകീട്ട് അജ്‌മാൻ ജറഫിലെ താമസ കെട്ടിടത്തിന് താഴെ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അജ്‌മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടു.