മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇന്ന് മുതല്‍ സേവനങ്ങൾ ഓൺലൈനായി

മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളിലും  ഇന്ന് മുതല്‍ സേവനങ്ങൾ  ഓൺലൈനായി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതല്‍ പേപ്പര്‍ രഹിതമാകും. ഇതനുസരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനിലാകും ലഭ്യമാകുക. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടയ്ക്കല്‍ എന്നിവയെല്ലാം പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാം.

പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഇന്ന് മുതല്‍ ഓൺലൈനില്‍ ലഭ്യമാകും. ആര്‍ടി ഓഫിസിലെ ആള്‍ത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.