ഈ മാസം എട്ടിന് നിയമസഭ സമ്മേളനം; ബജറ്റ് 15ന്

ഈ മാസം എട്ടിന് നിയമസഭ സമ്മേളനം; ബജറ്റ് 15ന്

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഈ മാസം എട്ടിന് തുടക്കമാകും. സഭ വിളിച്ചുചേര്‍ക്കാന്‍ രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജനുവരി പതിനഞ്ചിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.

ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആഴ്ചകള്‍ക്ക് മുന്നേ തുടങ്ങിക്കഴിഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഉയര്‍ന്ന് വരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും ബജറ്റ് അവതരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.