രസംകൊല്ലിയായി മഴ; ഇന്ത്യ-പാക് മല്‍സരം പാതിവഴിയില്‍

രസംകൊല്ലിയായി മഴ; ഇന്ത്യ-പാക് മല്‍സരം പാതിവഴിയില്‍

കൊളംബോ: പ്രവചിച്ചിരുന്നതു പോലെ രസംകൊല്ലിയായി മഴയെത്തി. ഇന്ത്യാ-പാക് മല്‍സരം വൈകുന്നു. നിലവില്‍ 24.1 ഓവറില്‍ രണ്ടു വിക്കറ്റു നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ.

നായകന്‍ രോഹിത് ശര്‍മയുടെയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവില്‍ 8 റണ്‍സുമായി വിരാട് കോലിയും 17 റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍.

പാകിസ്ഥാനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങാതെ പോയ ഓപ്പണര്‍മാര്‍ ഇന്നു കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് താളം കണ്ടെത്തിയ അവര്‍ ആക്രമണത്തിലേക്കു തിരിഞ്ഞതോടെ ഇന്ത്യയുടെ റണ്‍നിരക്ക് പെട്ടെന്ന് ഉയര്‍ന്നു.

121 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത് ഷദാബ് ഖാന്‍ ആണ്. നായകന്‍ രോഹിത് ശര്‍മ പുറത്ത്. രണ്ട് ഓവറിന്റെ വ്യാത്യാസത്തില്‍ വളരെ മനോഹരമായി കളിച്ചു വന്ന ഗില്ലിനെ സ്‌ളോബോളില്‍ കുടുക്കി അഫ്രീദി രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു.

10 ബൗണ്ടറിയടക്കം 52 പന്തില്‍ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. നാലു സിക്‌സുകളും ആറു ഫോറുകളും അടക്കം രോഹിത് ശര്‍മ 49 പന്തില്‍ നിന്ന് 56 റണ്‍സ് നേടി.

നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.