പാകിസ്ഥാനില്ലാതെ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ഇന്ത്യ ചൈനയെ നേരിടും

പാകിസ്ഥാനില്ലാതെ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ഇന്ത്യ ചൈനയെ നേരിടും

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഇല്ല. ഇന്ത്യയില്‍ ഇന്ന് മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ബിഹാറിലെ രാജ്ഗിറിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയടക്കം എട്ട് രാജ്യങ്ങളാണ് മത്സരിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും ഒഴിവായത്. ഏഷ്യാ കപ്പ് ഹോക്കിയില്‍ മൂന്ന് തവണ ജേതാക്കളായ ടീമാണ് പാകിസ്ഥാന്‍. മാത്രമല്ല, ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ സ്ഥാപക രാജ്യങ്ങളില്‍ ഒന്നുമാണ്.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഉണ്ടാകില്ലെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് കുമാര്‍ ടിര്‍കി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമായി ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശ് ഇടംപിടിച്ചു.

മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം പാകിസ്ഥാന് ആതിഥേയരായ ഇന്ത്യ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും സ്വന്തം നിലയ്ക്കാണ് ടീമിന്റെ പിന്മാറ്റമെന്നും ടിര്‍കി അറിയിച്ചു. ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ഓഗസ്റ്റ് ആദ്യത്തില്‍ തന്നെ പാക് ഹോക്കി ഫെഡറേഷന്‍ ഹോക്കി ഇന്ത്യയേയും ഏഷ്യന്‍ ഹോക്കി ഫെഡറേഷനേയും അറിയിച്ചതായി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകൾ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.