'മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചു'; പൊലീസിനെതിരെ ആരോപണവുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയും

'മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചു'; പൊലീസിനെതിരെ ആരോപണവുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയും

കൊല്ലം: പൊലീസ് കയ്യേറ്റം ചെയ്തതെന്ന ആരോപണവുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയും രംഗത്ത്. കൊല്ലം കണ്ണനെല്ലൂര്‍ സിഐക്കെതിരെ നെടുമ്പന ലോക്കല്‍ സെക്രട്ടറി സജീവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ പൊലീസ് ഉപദ്രവിച്ചുവെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് സജീവന്‍ ആരോപിച്ചത്.

തൃശൂര്‍ കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്റേ പേരില്‍ പൊലീസും ഭരണപക്ഷവും പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് ഭരണപക്ഷ പാര്‍ട്ടിയിലെ തന്നെ ലോക്കല്‍ സെക്രട്ടറിയും പൊലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ മാസം നാലിനാണ് സംഭവം നടന്നത്. കേസിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു. പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ കുഴപ്പമില്ലെന്നും ലോക്കല്‍ സെക്രട്ടറി കുറിച്ചു. മര്‍ദന പരാതി ചാത്തന്നൂര്‍ എസിപിക്ക് നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടുകയും സജീവനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.