ക്രൈസ്തവരെ 'ആക്രമണാത്മക കുരിശു യുദ്ധക്കാര്‍' എന്നാണ് പ്രസംഗകന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
റാമല്ല: 'അള്ളാഹുവേ... കള്ളന്മാരായ യഹൂദരെ പ്രഹരിക്കണമേ, ഭൂമിയില്‍ അഹങ്കാരത്തോടെയും സ്വേച്ഛാധിപത്യപരമായും പെരുമാറുകയും അതില്‍ അഴിമതി വര്‍ധിപ്പിക്കുകയും ചെയ്ത ആക്രമണകാരികളായ കുരിശുയുദ്ധ ക്രിസ്ത്യാനികളെ പ്രഹരിക്കണമേ.
അള്ളാഹുവേ, അവരെ പീഡനത്തിന്റെ ചാട്ടവാറു കൊണ്ട് പ്രഹരിക്കണമേ, അവര്‍ക്ക് ഒരു കറുത്ത ദിനം ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ'- പാലസ്തീന്റെ ഔദ്യോഗിക മാധ്യമമായ പാലസ്തീന്‍ അതോറിറ്റി (പി.എ) ടെലിവിഷനില്‍ ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും എതിരെ സംപ്രേഷണം ചെയ്ത മത വിദ്വേഷ പ്രാര്‍ത്ഥനയാണിത്.
പി.എ ടിവിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ പ്രസംഗകന്‍ ക്രൈസ്തവരെ 'ആക്രമണാത്മക കുരിശു യുദ്ധക്കാര്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് യഹൂദരെയും ക്രിസ്ത്യാനികളെയും പ്രഹരിക്കണമേയെന്ന പ്രാര്‍ത്ഥനയാണ് ഇയാള്‍ നടത്തുന്നത്.
നിസ്‌ക്കരിക്കുന്ന മറ്റുള്ളവര്‍ ഈ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നതും വീഡിയോയില്‍ ദൃശ്യമാണ്. റാമല്ലയില്‍ നിന്ന് സംപ്രേഷണം ചെയ്ത ഈ പ്രസംഗം പാലസ്തീന്‍ മീഡിയ വാച്ചാണ് യൂട്യൂബിലൂടെ ആദ്യം പുറത്തു വിട്ടത്.
പാലസ്തീന്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ആഹ്വാനങ്ങളാണെന്നും വിദ്വേഷ പ്രക്ഷേപണം പ്രതിഫലിപ്പിക്കുന്നത് ഇതാണെന്നും പാലസ്തീന്‍ മീഡിയ വാച്ച് അഭിപ്രായപ്പെട്ടു.
ഒരു വശത്ത് ഗാസയിലും പാലസ്തീനിലും സമാധാനമുണ്ടാകാന്‍ വേണ്ടി വത്തിക്കാനും ക്രൈസ്തവ സന്നദ്ധ സംഘടനകളും വലിയ ഇടപെടല്‍ നടത്തുമ്പോഴാണ് മറുവശത്ത് ക്രൈസ്തവ, യഹൂദ വിരുദ്ധ പ്രാര്‍ത്ഥന നടത്തുന്നത്.