കൊച്ചി: ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ നിന്ന് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. വെള്ളിയാഴ്ച്ച പുലര്‍ച്ചേയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.
അരുണ്‍ കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇമ്മാനുവല്‍ എന്ന വള്ളത്തില്‍ പോയ പൊള്ളക്കടവ് ഫ്രാന്‍സിസ്(50), അരീപ്പാട് പറമ്പില്‍ കുഞ്ഞുമോന്‍(54), ആരോശേരി ആന്റപ്പന്‍(62), അറക്കല്‍ ഷെബിന്‍(40), പ്രിന്‍സ് ( 42) എന്നിവരെയാണ് കാണാതായത്.
പതിവുപോലെ രാവിലെ 11 മണിയോടെ ചെല്ലാനം ഹാര്‍ബറില്‍ തിരികെ എത്തേണ്ടതാണ്. എന്നാല്‍ സന്ധ്യ കഴിഞ്ഞും എത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. കാണാതായവര്‍ക്കായി കോസ്റ്റ്ഗാര്‍ഡും നേവിയും അടക്കം തിരച്ചില്‍ തുടരുകയാണ്.