രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന; ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന; ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇതേ തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയാണ്.

നേരത്തെ തന്നെ ഇതുസംബന്ധിച്ച് അഭ്യൂഹമുണ്ടായരുന്നു. ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്നോ മറ്റ് അധികൃതരുടെ ഭാഗത്തു നിന്നോ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

രാഹുല്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടകയോട് ഏറ്റവും സമീപത്തുള്ള ജില്ലയാണ് കാസര്‍കോട്. കാസര്‍കോടിന്റെ മലയോരമേഖല കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലമാണ്. കൂടാതെ, രാഹുലിന്റെ സുഹൃത്തുക്കള്‍ പാണത്തൂര്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്. കര്‍ണാടകയില്‍ നിന്ന് സുള്ള്യ, പാണത്തൂര്‍ വഴി രാഹുല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.