അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷികാഘോഷം സമാപിച്ചു

അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷികാഘോഷം സമാപിച്ചു

ബ്രിസ്ബേന്‍: അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷികാഘോഷം 2025 വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു. മലയാളി കൂട്ടായ്മയുടെ ഐക്യവും സൗഹൃദവും പ്രതിഫലിപ്പിച്ച പരിപാടിയില്‍ എല്ലാവരുടെയും മികച്ച പങ്കാളിത്തം ആഘോഷ വേളയെ കൂടുതല്‍ മനോഹരമാക്കി.


റോജി എം. ജോണ്‍ എംഎല്‍എ മുഖ്യ അതിഥിയായി എത്തിയ ചടങ്ങില്‍ എംപി ജെയിംസ് മാര്‍ട്ടിനും ലോഗന്‍ മേയര്‍ ജോണ്‍ റേവനും വിശിഷ്ടാതിഥികളായി എത്തി. മലയാളി ഐക്യവും സംസ്‌കാര പാരമ്പര്യവും വിദേശത്തും നിലനിര്‍ത്തുന്ന അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ റോജി എം. ജോണ്‍ എംഎല്‍എ പ്രശംസിച്ചു.

വൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ സമ്പന്നമായ കലാ പൈതൃകത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഓരേ പ്രകടനവും. മികച്ച സ്പോണ്‍സര്‍മാരെയും സേവനമനുഷ്ഠിച്ച സന്നദ്ധ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.


പരിപാടിയെ വന്‍ വിജയമാക്കാന്‍ ഒപ്പം നിന്ന സ്പോണ്‍സര്‍മാര്‍ക്കും, സഹകരിച്ച എല്ലാവര്‍ക്കും സംഘാടക സമിതി നന്ദി അറിയിച്ചു. പ്രസിഡന്റ് സാജു പോള്‍ സ്വാഗതവും സെക്രട്ടറി ജോബിന്‍ നന്ദിയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.