കൊണ്ടോട്ടി: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് (40)ആണ് മരിച്ചത്.
ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പെരിയമ്പലത്തെ ഇലക്ഷന്‍ വിജയാഹ്ലാദത്തിനിടെയാണ് അപകടം. സ്‌കൂട്ടറിന് മുന്നില്‍വച്ച പടക്കം മറ്റാളുകള്‍ക്ക് വിതരണം ചെയ്ത് പോവുകയായിരുന്നു ഇര്‍ഷാദ്. അതിനിടയില്‍ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പടക്കം ഒന്നാകെ പൊട്ടിയാണ് മരണം.