ബിജെപിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച; ജനകീയ മുഖമുള്ളവരെ തേടുന്നു; സുരേന്ദ്രന്‍ ഇന്ന് ഡല്‍ഹിക്ക് പോകും

ബിജെപിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച;  ജനകീയ മുഖമുള്ളവരെ തേടുന്നു;  സുരേന്ദ്രന്‍ ഇന്ന് ഡല്‍ഹിക്ക് പോകും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നു.

പ്രാഥമിക തല സ്ഥാനാര്‍ത്ഥി ചര്‍ച്ചയും പാര്‍ട്ടി പ്രശ്നങ്ങളിലെ പരിഹാരവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ഡല്‍ഹിയ്ക്ക് പോകും. നാളെയാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടക്കുക.

പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി സുരേന്ദ്രന്‍ ചര്‍ച്ച നടത്തും. നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ച് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും.

പാര്‍ട്ടിക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ പൊതു സമ്മതിയും ജനകീയ മുഖവുമുള്ള വികസന നായകരെ സ്ഥാനാര്‍ത്ഥികളായി കൊണ്ടു വരാനാണ് ആലോചിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.