ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെസിഡന്‍സി വിസകളില്‍ 63% വര്‍ധന രേഖപ്പെടുത്തി ദുബായ്

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെസിഡന്‍സി വിസകളില്‍ 63% വര്‍ധന രേഖപ്പെടുത്തി ദുബായ്

ദുബായ്: കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായില്‍ റസിഡന്‍സി വിസ അനുവദിക്കുന്നതില്‍ 63 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഈ മാസം 19, 20 തീയതികളില്‍ ദുബായില്‍ നടക്കാനിരിക്കുന്ന നയരൂപീകരണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിനോടനുബന്ധിച്ച് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഈ കണക്ക് പ്രഖ്യാപിച്ചത്.

ഈ വര്‍ഷത്തെ റെസിഡന്‍സി വിസ അനുവദിച്ചതില്‍ 63% വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദുബായിലെ ടൂറിസം മേഖലയില്‍ 21% പ്രശംസനീയമായ വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട്.

2022 ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ നല്‍കിയ ഗോള്‍ഡന്‍ വിസകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ധന ദുബായ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ജിഡിആര്‍എഫ്എ-ദുബായ് സന്ദര്‍ശന വിസകളില്‍ 34 ശതമാനവും ടൂറിസ്റ്റ് വിസകളില്‍ 21 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

2022 ല്‍ കൊവിഡ്19 മഹാമാരിയില്‍ നിന്ന് ദുബായ് കരകയറുമ്പോള്‍, റെസിഡന്‍സി വിസകള്‍ക്ക് പുറമേ തുറമുഖങ്ങള്‍ വഴി ദുബായിലേക്ക് എത്തുകയും അതേ മാര്‍ഗത്തിലൂടെ തിരിച്ചും യാത്ര ചെയ്തതിലൂടെ 11,319,991 ഇടപാടുകള്‍ ജിഡിആര്‍എഫ്എ-ദുബായ് നടപടികള്‍ സ്വീകരിച്ചെന്നാണ് കണക്ക്.

ഊര്‍ജം, ലോജിസ്റ്റിക്സ്, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, സൈബര്‍ സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2031-ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മുന്നിട്ടുനില്‍ക്കുക എന്ന ലക്ഷ്യമാണ് യു.എ.ഇ ലക്ഷ്യം വെക്കുന്നത്. ഒരു ദശാബ്ദത്തിനുള്ളില്‍ യുഎഇയുടെ ജിഡിപിയില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ സംഭാവന 19.4 ശതമാനമായി ഉയര്‍ത്താനാണ് 'യുഎഇ ഡിജിറ്റല്‍ ഇക്കണോമി സ്ട്രാറ്റജി' ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.