കോളേജുകൾ തുറന്നു ക്യാമ്പസുകൾ ഉണർന്നു

കോളേജുകൾ തുറന്നു ക്യാമ്പസുകൾ ഉണർന്നു

തിരുവനന്തപുരം: സ്കൂളുകൾ തുറന്നതിനു പിന്നാലെ സംസ്ഥാനത്തെ കോളേജുകളും ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. ഒരു സമയം പകുതി വിദ്യാർഥികൾക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. 2 ബാച്ച് ആയി, ഒരു വിദ്യാർഥിക്ക് 5 മണിക്കൂർ അധ്യയനം ലഭിക്കുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കണം. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ആയിരിക്കും പ്രവർത്തനസമയം. ശനിയാഴ്ചകളിലും ക്ലാസ് ഉണ്ടായിരിക്കും.

ആർട്സ് ആൻഡ് സയൻസ്, മ്യസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ, പോളിടെക്നിക് എന്നിവിടങ്ങളിൽ 5, 6 സെമസ്റ്റർ വിദ്യാർത്ഥികൾക്കും പിജി ക്ലാസുകൾ, എൻജിനീയറിങ് കോളജുകളിൽ 7–ാം സെമസ്റ്റർ ബിടെക്, 9–ാം സെമസ്റ്റർ ബിആർക്, 3–ാം സെമസ്റ്റർ എംടെക്, എംആർക്, എംപ്ലാൻ, 5–ാം സെമസ്റ്റർ എംസിഎ, 9–ാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംസിഎ എന്നീ വിദ്യാർത്ഥികൾക്കും ആണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.