ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും

ജനിതക മാറ്റം  വന്ന കൊറോണ വൈറസ് കേരളത്തിലും

തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിൽ ആറുപേരിൽ കണ്ടെത്തി. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കോവിഡ് വൈറസ് കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

പൂനെയിലെ നാഷണൽ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ലഭിച്ച പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവർ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ ആശുപത്രികളിലാണുള്ളത്. മറ്റു രാജ്യങ്ങളിൽ നിന്നും എത്തിച്ചേരുന്നവർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം എന്നും ഭയം അല്ല ജാഗ്രത ആണ് വേണ്ടതെന്നും കെ.കെ. ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.