ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചാലും പേരും ഐഡിയും തെളിയും; പുതിയ സംവിധാനവുമായി സൗദി

ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചാലും പേരും ഐഡിയും തെളിയും; പുതിയ സംവിധാനവുമായി സൗദി

ജിദ്ദ: സൗദിയിൽ മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബർ ഒന്ന് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും സൗദി ഡിജിറ്റൽ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (സിഎസ്‌ടി) പൂർത്തിയാക്കി.

അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകൾക്കും ഒരു പരിധി വരെ തടയിടാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതുന്നത്. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ കാണാനാകുന്ന സംവിധാനമാണ് സജ്ജമാകുക. 2ജി, 3ജി, 4ജി, 5ജി ഉൾപ്പെടെ എല്ലാത്തരം ജനറേഷനുകളില്‍ നിന്നും വിളിക്കുന്നയാളുടെ പേരും നമ്പറും പ്രദർശിപ്പിക്കാനും മൊബൈൽ നെറ്റ്ർക്ക് കമ്പനികൾ സജ്ജമാകണം.

കോൾ വരുന്ന കക്ഷിയുടെ പേര് ഉൾപ്പെടുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാൻ പ്രാപ്തമാക്കുന്ന ഒരു അധിക സവിശേഷതയാണിത്. ഫീച്ചർ സജീവമാക്കുന്നത് നിയമപരമായ സ്ഥാപനങ്ങളിൽ നിന്നുള്ള ഇൻകമിങ്‌ കോളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

നിയമപരമായ സ്ഥാപനങ്ങളിൽ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന കോളുകളുടെ വിശ്വാസ്യത വർധിപ്പിക്കാനും മൊബൈൽ ഫോൺ ഉപകരണ നിർമാതാക്കളുമായുള്ള ആശയവിനിമയ ശൃംഖലകളുടെ അനുയോജ്യത ഉറപ്പാക്കാനും പുതിയ സേവനം ലക്ഷ്യമിടുന്നതായി സിഎസ്ടി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.